കണ്ണൂർ: ആർ.എസ്.എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവർണർ തീരുമാനിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ് ഭവനിലെ പരിസ്ഥിതിദിനാഘോഷചടങ്ങിലെ വിവാദം സംബന്ധിച്ച് കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന ഗവർണറുടെ കടുംപിടിത്തം അങ്ങേയറ്റം ഭരണഘടനാവിരുദ്ധമാണ്. അദ്ദേഹം ആ നിലപാടിൽ ഉറച്ച് നിൽക്കുന്നെങ്കിൽ അത് തെറ്റാണ്. ഗവർണർ പദവി തന്നെ ആവശ്യമില്ലാത്ത നിലയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. ആ പദവി നാൾക്കു നാൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ഗവർണർമാർ രാഷ്ട്രീയ ചട്ടുകമായി അധപതിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |