കരുനാഗപ്പള്ളി: കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ 8 വരെ പ്രതിഷേധ വാരം ആചരിക്കുന്നു. പ്രോസസ് സെർവർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നത് തടഞ്ഞ നടപടി പിൻവലിക്കുക. സംസ്ഥാനത്തോട്ടാകെ ഒഴിഞ്ഞുകിടക്കുന്ന ബെഞ്ച് ക്ലാർക്ക് ഗ്രേഡ് -1, സെൻട്രൽ നാസർ, ഹെഡ് ക്ലർക്ക്, ബെഞ്ചുക്ലാർക്ക് ഗ്രേഡ് -2, ആമീൻ തസ്തികയിലെ വേക്കൻസി നികത്തുവാൻ നടപടി സ്വീകരിക്കുക. ഷെട്ടി കമ്മീഷൻ ഇൻക്രിമെന്റ് സർവീസിൽ ഉടനീളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, ആറ് ടൈപ്പിസ്റ്റുകൾക്ക് ഒരു ഫെയർ കോപ്പി സൂപ്രണ്ട് എന്ന സ്റ്റാഫ് പാറ്റേൺ കൃത്യമായി നടപ്പിലാക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധ ദിനാചരണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |