തിരുവനന്തപുരം: തെന്നല ബാലകൃഷ്ണപിള്ളയ്‌ക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കെ.പി.സി.സി യിൽ എത്തിയപ്പോൾ ഉണ്ടായത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കെ.പി.സി.സി ആസ്ഥാനത്ത് ആദ്യമായി എത്തിയെന്ന അപൂർവ്വത.
ആദരാജ്ഞലി അർപ്പിച്ച ശേഷം ഉടൻ മടങ്ങാതെ മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മുറിയിലേക്കാണ് മുഖ്യമന്ത്രി പോയത്. എ.കെ.ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി കുറെ സമയം ചെലവഴിച്ചതോടെ രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയായി. നിയമസഭയിലും പുറത്തും പരസ്പരം വെല്ലുവിളി നടത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമടക്കമുള്ളവർക്ക് ഒപ്പമാണ് ആദ്ദേഹം സമയം ചെലവഴിച്ചത്. നിലമ്പൂരിൽ തീപാറുന്ന തിരഞ്ഞടുപ്പ് നടക്കുമ്പോഴും രാഷ്ട്രീയ വൈരം മാറ്റിവച്ച് സൗഹൃദപൂർവമായ ഇത്തരം സമീപനങ്ങൾക്ക് ഏറെ മാനങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |