തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിൽ ജനാധിപത്യപരമായ പ്രതിഷേധം അനുവദിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് വായ്‌മൂടിക്കെട്ടി പ്രതിഷേധിക്കും.
ചട്ടവിരുദ്ധമായി ഇ ഓഫീസ് ലോഗിൻ അനുവദിച്ചതിൽ പ്രതിഷേധിച്ച ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ആഹ്വാനം ചെയ്ത ലോഗൗട്ട് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിലാണ് പ്രതിഷേധം . സമയ പരിധി പാലിച്ച് നോട്ടീസ് നൽകിയില്ലെന്ന കാരണത്തിലാണ് അനുമതി നിഷേധിച്ചത്. തുടർന്ന് 18 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി ഇന്ന് ആഹ്വാനം ചെയ്ത സമരത്തിന്, സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വീണ്ടും അനുമതി നിഷേധിച്ചു. അംഗീകൃത സർവീസ് സംഘടനകൾ ആഹ്വാനം ചെയ്യുന്ന ജനാധിപത്യപരമായ പ്രതിഷേധ പരിപാടികൾക്ക് തുടർച്ചയായി അനുമതി നിഷേധിക്കുന്നതിലൂടെ ജനാധിപത്യ ധ്വംസനമാണ് നിയമസഭയിൽ നടക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |