കൊട്ടിയൂർ : വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് സ്ഥാപിക്കുന്ന കേളകം പൊലീസ് ഔട്ട് പോസ്റ്റിന്റെയും കണ്ണൂർ റൂറൽ ജില്ലാപോലീസ് തയ്യാറാക്കിയ പൊലീസ് ഹെൽപ്പ് ലൈൻ ക്യൂ ആർ കോഡിന്റേയും പൊലീസ് വെബ് സൈറ്റിന്റെയും ഉദ്ഘാടനം പേരാവൂർ ഡിവൈ.എസ്. പി കെ. വി.പ്രമോദൻ നിർവ്വഹിച്ചു.കൊട്ടിയൂരിലെ പാർക്കിംഗ് ലഭ്യതയെ കുറിച്ചും പൊലീസ്, ദേവസ്വം ബോർഡ് ,ഫയർഫോഴ്സ് തുടങ്ങിയ ഡിപാർട്ട്‌മെന്റുകൾ എമർജൻസി ഫോൺ നമ്പറുകൾ ,കൊട്ടിയൂർ അമ്പലം സംബന്ധിച്ചുള്ള പൂർണ്ണവിവരങ്ങളും ഉൾക്കൊള്ളിച്ചാണ് വെബ് സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ക്യൂ ആർ കോഡ് വഴി ഓരോ സമയവും പാർക്കിംഗ് അപ്‌ഡേഷൻ അറിയാം. ചടങ്ങിൽ കേളകം പൊലീസ് എസ്.എച്ച്.ഒ ഇതിഹാസ് താഹ അദ്ധ്യക്ഷത വഹിച്ചു. ക്യൂ.ആർ കോഡ് അനാച്ഛാദനം കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ.ഗോഗുലിന് നൽകി ഡിവൈ.എസ്.പി നിർവഹിച്ചു.സബ്ബ് ഇൻസ്‌പെക്ടർ വർഗ്ഗീസ് തോമസ് സ്വാഗതം പറഞ്ഞു.സബ്ബ് ഇൻസ്‌പെക്ടർ പ്രവീൺ, ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |