പയ്യാവൂർ: ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ ഈ വർഷത്തെ വിജയോത്സവം എക്സിമിയ 2025 ശ്രീകണ്ഠപുരം നഗരസഭാദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സി. ജോസഫ് കൊന്നയ്ക്കൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സജി അടവിച്ചിറ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ.ആന്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹഭാഷണം നടത്തി. മുൻപ്രധാനാദ്ധ്യാപകൻ ബിജു സി.ഏബ്രഹാം വിശിഷ്ടാതിഥിയായിരുന്നു. സോയി ജോസഫ്, കെ.വി.രാജേഷ്, വി.എം.തോമസ്, നിർമൽ സെബാസ്റ്റ്യൻ, ഷീജ പുഴക്കര, ജോയ്സ് സഖറിയാസ്, വിദ്യാർത്ഥി പ്രതിനിധികളായ അൽജോ വിജു, ഡാനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, ലിറ്റിൽ കൈറ്റ്സ്, എൻഎൻഎംഎസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |