തൃശൂർ: സ്വരാജ് റൗണ്ടിൽ കഴിഞ്ഞ ദിവസം തകർന്നു വീണ കെട്ടിടത്തിന് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തൃശൂർ ഗവ. എൻജിനിയറിംഗ് കോളജ് സിവിൽ വിഭാഗം സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ധ സമിതി. മനോരമ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും ഗ്ലാസ് പാളികൾ തകർന്ന് വീണതിനാൽ കെട്ടിടം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കെട്ടിടം സന്ദർശിച്ച് കെട്ടിടം സുരക്ഷിതമല്ലെന്ന് വിശദീകരിച്ച് കോർപറേഷന് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. മനോരമ ബിൽഡിങ്ങിന്റെ 'സുരക്ഷാ സർട്ടിഫിക്കറ്റ്' എന്ന പേരിൽ കാണിച്ചത് തൊട്ടടുത്തുള്ള 'ഫ്യൂഷൻ ഗാർമെന്റ്‌സ് ബിൽഡിങ്ങിന്റെയാണെന്നും ഇതാണ് സമൂഹത്തിൽ തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും വിദഗ്ധ സമിതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |