കൊച്ചി: കേരളത്തിലെ ചെറുകിട റേഷൻ വ്യാപാരികളോട് സർക്കാർ പുലർത്തുന്ന കടുത്ത വഞ്ചനക്കും അവഗണനയ്ക്കുമെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ പറഞ്ഞു. തൃപ്പൂണിത്തുറ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കണയന്നൂർ താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് വി.വി.ബേബി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി ഷെല്ലി പുതുശേരി, എം.പി. സുരേഷ്, എബി മാത്യൂ, ഇ.ആർ. ജയകുമാർ, രാജുനാരായണൻ എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |