കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായ 'ഭാരത് ഉദ്യമി' പ്രകാരം ഗ്രാമീണ മേഖലയിൽ ബി.എസ്.എൻ.എൽ ഫൈബർ പാർട്ണർമാരായി പ്രവർത്തിക്കുന്നതിന് യുവ സംരംഭകരെ ക്ഷണിക്കുന്നു. ഗ്രാമീണ മേഖലയിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.
ബി.എസ്.എൻ.എൽ എറണാകുളം ജില്ലയുടെ സേവനപരിധിയിൽ വരുന്ന എടവനക്കാട്, ഞാറക്കൽ, എളങ്കുന്നപ്പുഴ, നായരമ്പലം, പള്ളിപ്പുറം, മുളവുകാട്, ചേരാനല്ലൂർ, കടമക്കുടി, കവളങ്ങാട്, പൈങ്ങോട്ടൂർ എന്നീ സ്ഥലങ്ങളിലാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്ഥിര വരുമാനത്തോടെ വലിയൊരു സംരംഭകനായി വളരാൻ അവസരമുണ്ട്. താത്പര്യമുള്ളവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ftthplgekm@gmail.com (ഇ-മെയിൽ) അല്ലെങ്കിൽ 9188921491 (മൊബൈൽ), അല്ലെങ്കിൽ https://fms.bsnl.in/partnerRegistratioinjsp എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണം.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
1. പൂർണമായും ചെലവില്ലാതെ ഫൈബർ കണക്ഷൻ
2. ഇൻസ്റ്റാൾ ചെയ്യുന്ന ഉപകരണങ്ങളും മോഡവും സൗജന്യം
3. ആർക്കും ലളിതമായ രജിസ്‌ട്രേഷൻ വഴി സംരംഭകരാകാം.
4.ഉപഭോക്താക്കളുടെ മാസഫീസിൽ 50ശതമാനം സംരംഭകർക്ക്.
ലക്ഷ്യം:
1.ഭാരത്‌നെറ്റ് പദ്ധതിയുടെ ഭാഗമായി 1.5 കോടി ഗ്രാമീണ വീടുകൾക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് എത്തിക്കുക.
2. രണ്ടര വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം 1.5 കോടി ഗ്രാമീണ ഫൈബർ ടു ഹോം കണക്ഷനുകൾ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |