ചിറയിൻകീഴ്: മുരുക്കുംപുഴ വരിക്കുമുക്ക് സക്കീർ ഹുസൈൻ മെമ്മോറിയൽ ലൈബ്രറി വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രതിഭാ സംഗമവും കവിയരങ്ങും ബാലസംഗമവും സംഘടിപ്പിച്ചു. വാർഷിക പൊതുയോഗം കേരള എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എം.എ ഹിലാൽ ഉദ്ഘാടനം ചെയ്തു.കവി ഗിരീഷ് പുലിയൂർ മുഖ്യപ്രഭാഷണം നടത്തി. മംഗലപുരം പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ.ഹേമന്ത് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. മംഗലപുരം ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.കവിത, കെ.പി ലൈല, അഡ്വ.വി.കെ രാജു, എസ്.വിധീഷ്, ലൈബ്രറി പ്രസിഡന്റ് അഷ്റഫുദീൻ, സെക്രട്ടറി മുഹമ്മദ് റാഫി, പ്രോഗ്രാം കൺവീനർ ജെ.എം റഹിം തുടങ്ങിയവർ പങ്കെടുത്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന ബാലസംഗമം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം എം.എ ഷഹീൻ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് നടന്ന കവിയരങ്ങ് കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. കലാം കൊച്ചേറ അദ്ധ്യക്ഷത വഹിച്ചു.എം.അബ്ദുൽ റഷീദ്, ശുഭ.ഒ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |