തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്, തീവ്രവാദം, ആചാരങ്ങളെയും സംസ്കാരത്തെയും നിന്ദിക്കൽ തുടങ്ങിയവയ്ക്കെതിരേ മാർഗ്ഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ സന്ന്യാസി സമൂഹം ഒക്ടോബർ 7 മുതൽ 21 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ധർമ്മസന്ദേശ യാത്ര നടത്തും ഇതിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിക്കാനുള്ള യോഗം 11ന് വൈകിട്ട് 5ന് കവടിയാർ ഉദയ പാലസിൽ നടക്കുമെന്ന് മാർഗ്ഗദർശക മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി,സ്വാമി ശിവാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയി മഠം), സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം), സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (ശ്രീരാമദാസ മിഷൻ), സ്വാമി അയ്യപ്പദാസ് (തൊടുപുഴ തത്വമസി ആശ്രമം), സുധീർ ചൈതന്യ (ചിന്മയ മിഷൻ) എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |