പെരുമണ്ണ : പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. കുറഞ്ഞോളത്ത്പാലം ചുങ്കപ്പള്ളി റോഡ്, പുളിക്കൽതാഴം കുനിപ്പുറത്ത് റോഡ് എന്നിവയാണ് നവീകരിച്ച് തുറന്നുകൊടുത്തത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 9 ലക്ഷം രൂപയും പഞ്ചായത്ത് പദ്ധതിയിൽ 10.5 ലക്ഷം രൂപയുമാണ് റോഡുകൾക്കായി അനുവദിച്ചിരുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക് മെമ്പർ ശ്യാമള പറശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, വാർഡ് മെമ്പർ പി ആരിഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |