തിരുവനന്തപുരം: ഭൂനികുതി കുടിശികവരുത്തുന്നവർക്ക് മുമ്പ് പലിശയുണ്ടായിരുന്നെങ്കിലും വില്ലേജ് ഓഫീസുകളിൽ രസീത് എഴുതുമ്പോൾ വേണമെങ്കിൽ പലിശ ഒഴിവാക്കാമായിരുന്നു. ഇനി അത് നടപ്പില്ല. നികുതി നിരക്ക് വർദ്ധന സ്ളാബ് ഓൺലൈൻ സംവിധാനത്തിലാക്കിയതോടെ അക്ഷയ വഴിയോ ഓൺലൈൻ വഴിയോ മാത്രമെ അപേക്ഷിക്കാൻ കഴിയു. ഈ രീതിയിൽ നികുതി ഒടുക്കുമ്പോൾ സ്വമേധയ പുതിയ നിരക്കുകളാവും കാണിക്കുക. നികുതി ഒടുക്കുന്നതിന് ഒരു വർഷത്തിലേറെ കുടിശിക വരുത്തിയാൽ 9 ശതമാനം പലിശയും നികുതിക്കൊപ്പം ഈടാക്കുന്ന സംവിധാനവുമുണ്ട്. അടിസ്ഥാന ഭൂനികുതി സ്ളാബുകളിലെ നിരക്കുകളിൽ കഴിഞ്ഞ ബഡ്ജറ്റിൽ 50 ശതമാനം വർദ്ധനവാണ് വരുത്തിയത്.
പുതിയ പ്രതിവർഷ നികുതി. ബ്രായ്ക്കറ്റിൽ പഴയ നിരക്ക്
പഞ്ചായത്ത്
8.1 ആർ വരെ..................7.50 രൂപ (അഞ്ച്)
8.1 ആറിന് മുകളിൽ.....12 രൂപ (8)
മുനിസിപ്പൽ ഏരിയ
2.43 ആർ വരെ.............15 രൂപ(10)
2.43 ആറിന് മുകളിൽ.....22.50 (15)
കോർപ്പറേഷൻ
1.62 ആർ വരെ .....30 രൂപ(20)
1.62 ആറിന് മുകളിൽ ....45 രൂപ(30)
(ഒരു 'ആർ' എന്നാൽ രണ്ട് സെന്റും 470 ചതുരശ്ര ലിംഗ്സും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |