SignIn
Kerala Kaumudi Online
Saturday, 21 June 2025 4.06 PM IST

പുരുഷന്മാർക്ക് സുവർണാവസരം, അഞ്ച് മിനിട്ട് കെട്ടിപ്പിടിത്തത്തിന് സ്ത്രീകളിൽ നിന്ന് ഈടാക്കുന്നത് 600 രൂപ; പുതിയ ട്രെൻഡ്

Increase Font Size Decrease Font Size Print Page
hug

ഇന്ന് എല്ലാവരും പണത്തിന് പിന്നാലെയുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടയിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ പലർക്കും സമയം കിട്ടാറുമില്ല. ഇത് ബന്ധങ്ങൾ അകന്നുപോകാൻ കാരണമാകുന്നു. വിശ്രമിക്കാൻ പോലും സമയം കിട്ടാത്ത അവസ്ഥയാണ്. ഇതുമൂലം ഒറ്റപ്പെടലും,
മാനസിക സമ്മർദ്ദങ്ങളുമൊക്കെ അലട്ടുന്നവരേറെയാണ്.

ഇതിനിടയിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിനും വൈകാരിക അകൽച്ചയ്ക്കും ഇടയിൽ ചൈനയിൽ അത്ഭുതകരമായ ഒരു പ്രവണത ഉയർന്നുവരികയാണ്. എന്താണെന്നല്ലേ? 'മാൻ മംസ്' (man mums) എന്നാണ് ഈ പ്രവണതയുടെ പേര്.

ആരാണ് 'മാൻ മംമ്സ്'?

ഒറ്റവാക്കിൽ പറഞ്ഞാൽ സ്ത്രീകളെ ആലിംഗനം ചെയ്യാനെത്തുന്ന പുരുഷന്മാരെയാണ് 'മാൻ മംസ്' എന്ന് പറയുന്നത്. അഞ്ച് മിനിട്ട് ആലിംഗനം ചെയ്യാൻ ഇവർ സ്ത്രീകളിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പലരും സ്ത്രീകളെ പരിചയപ്പെടുന്നത്. തുടർന്ന് പണത്തെക്കുറിച്ചൊക്കെ സംസാരിച്ച് തീരുമാനമെടുത്ത ശേഷം പൊതുസ്ഥലത്തുവച്ച് കണ്ടുമുട്ടുകയും, ആലിംഗനം ചെയ്യുന്നതുമാണ് 'മാൻ മംസിന്റെ' സേവനം.

ഇരുവർക്കുമിടയിൽ പ്രണയം എന്ന വികാരമില്ല. മറിച്ച് സ്ത്രീക്ക് ആലിംഗനം വഴി വൈകാരിക ആശ്വാസമാണ് ലഭിക്കുന്നത്. പണം നൽകിയുള്ള ആലിംഗനം വ്യക്തമായ അതിരുകളും ആദരവുള്ള ഇടപെടലും ഉറപ്പാക്കുന്നുവെന്ന് പല സ്ത്രീകളും പറയുന്നു.


'man mum' അല്ലെങ്കിൽ 'പുരുഷ അമ്മ' എന്ന പദം ഉപയോഗിക്കുന്നതിനും ഒരു കാരണമുണ്ട്. ശാരീരികമായി ശക്തരായ പുരുഷന്മാർ, അമ്മയെപ്പോലെ സാന്ത്വനം നൽകുന്നു എന്നതാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

അഞ്ച് മിനിട്ടിന് 600 രൂപ


അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു ആലിംഗനത്തിന് 20 മുതൽ 50 യുവാൻ വരെയാണ് (ഏകദേശം 200 മുതൽ 600 രൂപ വരെ) ഈടാക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മാളുകളോ, പാർക്കുകളോ പോലുള്ള പൊതുസ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്.

നിരവധി പുരുഷന്മാരാണ് ഇപ്പോൾ ഇതിലേക്ക് കടന്നുവരുന്നത്. ഷൗ എന്നൊരു യുവാവും കൂട്ടത്തിലുണ്ട്. ആലിംഗനം ചെയ്ത 1,758 യുവാനിൽ കൂടുതൽ (21,000 രൂപ) ഷൗ സമ്പാദിച്ചിട്ടുണ്ട്. ഇതൊരു പാർട്ട് ടൈം ജോലിയായിട്ടാണ് യുവാവ് കാണുന്നത്. മാനസിക സമ്മർദ്ദമോ ഒറ്റപ്പെടലോ അനുഭവിക്കുന്ന സ്ത്രീകൾക്ക് ആശ്രയമാകാൻ തനിക്ക് സാധിക്കുന്നുവെന്ന് യുവാവ് പറയുന്നു. അപരിചിതരെ കെട്ടിപ്പിടിക്കുന്നത് ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്താൻ സഹായിച്ചതായി മറ്റൊരാൾ പറഞ്ഞു.


എന്തുകൊണ്ട് പണം നൽകി ആലിംഗനം ചെയ്യാൻ ആളെ കണ്ടെത്തുന്നുവെന്ന ചോദ്യത്തിന് സ്ത്രീകൾക്കും കൃത്യമായ മറുപടിയുണ്ട്. കുട്ടിക്കാലത്ത് തനിക്ക് കിട്ടിയ ആലിംഗനം സുരക്ഷിതത്വം തോന്നിപ്പിച്ചു, പഠനം മൂലമുള്ള ഉത്കണ്ഠയ്ക്കിടയിൽ ആ സുരക്ഷിതത്വബോധം തിരിച്ചുപിടിക്കാൻ ആഗ്രഹിച്ചു. അതിനാലാണ് പണം നൽകി ആളെ കണ്ടെത്തിയതെന്നാണ് ഒരു യുവതി പറയുന്നത്.


മറ്റൊരു യുവതി ഒരു സബ്‌വേ സ്റ്റേഷനിൽ വച്ച് തന്റെ പ്രിയപ്പെട്ട 'പുരുഷ അമ്മ'യെ കണ്ടുമുട്ടി. യുവതി അദ്ദേഹത്തിന് കാപ്പി വാങ്ങി നൽകി. ഒരു പുസ്തകവും സമ്മാനമായി കൊണ്ടുവന്നു. തുടർന്ന് അദ്ദേഹത്തെ കുറച്ചുനേരം കെട്ടിപ്പിടിച്ചു. പരീക്ഷകൾ, സ്‌കൂൾ, താൽപ്പര്യങ്ങൾ എന്നിവയെക്കുറിച്ച് അവർ പിന്നീട് ചർച്ച ചെയ്തു. 'ആലിംഗനത്തേക്കാൾ എന്നെ സന്തോഷിപ്പിച്ചത് ഒരു അപരിചിതനിൽ നിന്നുള്ള ഊഷ്മളതയാണ്.'-എന്നാണ് ആ യുവതി പറയുന്നത്.


ഇത് വെറും കെട്ടിപ്പിടിക്കലിനെക്കുറിച്ച് മാത്രമല്ല, വർദ്ധിച്ചുവരുന്ന ഒറ്റപ്പെട്ട ലോകത്തിലെ വൈകാരിക ആവശ്യങ്ങളെക്കുറിച്ചു കൂടിയാണ് ഓർമപ്പെടുത്തുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്പർശനം, കരുണയോടെയുള്ള ഒരു നോട്ടം എന്നിവയൊക്കെ മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്. ഇന്ന് ഇത് പലപ്പോഴും നിറവേറ്റാൻ സാധിക്കുന്നില്ലെന്നും അവർ പറയുന്നു.

TAGS: MAN, LATEST NEWS, EXPLAINER, CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.