കോഴിക്കോട്: നാടക പ്രവർത്തകൻ മാവൂർ വിജയനെ ബാങ്ക്‌മെൻസ് ക്ലബ് ആദരിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ പ്രശസ്ത സിനിമാനാടക നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. ബാബു പറശ്ശേരി, വിൽസൺ സാമുവൽ, എ.കെ രമേശ് എന്നിവർ പ്രസംഗിച്ചു. ക്ലബ് പ്രസിഡന്റ് ജയിംസ് സി. എൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. അർജുൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ജഗദീഷ് നന്ദിയും പറഞ്ഞു. ഗായകൻ നിധീഷിന്റെ നേതൃത്വത്തിൽ നാടകഗാനങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സമ്മാനാർഹമായ നാടകം, 'ശ്വാസം' വേദിയിൽ അരങ്ങേറി. ജിനോ ജോസഫ് സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ചത് മേമുണ്ട ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |