സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് 15വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/fyugp2025. പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. ഫീസ് ഓൺലൈനായി അടയ്ക്കണം. ഹെൽപ്പ്ലൈൻ : 8281883052
അഫിലിയേറ്റഡ് കോളേജുകളിലെ 57 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 20വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/pg2025 ഹെൽപ്പ് ലൈൻ- 8281883052
സർക്കാർ, എയ്ഡഡ് സ്വാശ്രയ, കെ.യു.സി.റ്റി.ഇ കോളേജുകളിൽ ബിഎഡ് പ്രവേശനത്തിന് 22വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/bed2025. ഹെൽപ്പ്ലൈൻ : 8281883053
നാല് വർഷ ബിരുദ പ്രവേശനത്തിനുള്ള അഡ്മിഷൻ പോർട്ടലിൽ നിലവിലുള്ള കോളേജുകൾ/കോഴ്സുകൾക്ക് പുറമെ പുനലൂർ ഗ്രേസ് ഇന്റർനാഷണൽ അക്കാഡമിയിലെ ബി.എസ്സി സൈക്കോളജി, ബി.കോം ഫിനാൻസ് കോഴ്സുകൾ ഉൾപ്പെടുത്തി. 15 വരെ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ നൽകാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/fyugp2025
കോളേജുകളിൽ അഞ്ചാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാർത്ഥികൾക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും യു.ഐ.ടിസെന്ററുകൾ തമ്മിലും അനുവദിക്കും. പ്രിൻസിപ്പലിന്റെ ശുപാർശയോടൊപ്പം 1050 രൂപ ഫീസടച്ച് ചേരാനുദ്ദേശിക്കുന്ന കോളേജിൽ 23 ന് മുമ്പായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ 1575 രൂപ കൂടി അടയ്ക്കണം. അപേക്ഷ 26നകം സർവകലാശാല രജിസ്ട്രാർക്ക് തപാലിൽ ലഭിക്കണം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ രണ്ടാം സെമസ്റ്റർ ബിടെക് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്കൾപ്പ്ച്ചർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റഗുലർ ബിടെക് (2008 സ്കീം) എട്ടാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2010 സ്കീം), എട്ടാം സെമസ്റ്റർ (ഫെബ്രുവരി 2025), ഏഴാം സെമസ്റ്റർ (ജനുവരി 2025), ആറാം സെമസ്റ്റർ (നവംബർ 2024), നാലാം സെമസ്റ്റർ (ഡിസംബർ 2024) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാലനാലുവർഷ ബിരുദം:
രണ്ടാം സെമസ്റ്റർ ഫലം അതിവേഗം
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കേരള സർവകലാശാല. മേയ് 23 ന് അവസാനിച്ച പരീക്ഷകളുടെ ഉത്തരക്കടലാസ് 15 ദിവസം കൊണ്ട് മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. ഒന്നാം സെമസ്റ്റർ മൂല്യനിർണയം അതത് കോളേജുകളിലാണ് നടത്തിയതെങ്കിലും രണ്ടാം സെമസ്റ്റർ സർവകലാശാലാ തലത്തിൽ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലാണ് നടത്തിയത്. വിദ്യാർത്ഥികളുടെയും കോളേജിന്റെയും പോർട്ടലിൽ ഫലം ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനായി 25 വരെ വിദ്യാർത്ഥികളുടെ പോർട്ടൽ വഴി അപേക്ഷിക്കാം.
അക്കാഡമിക് കൗൺസിൽ:
ഇടതിന് വിജയം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അക്കാഡമിക് കൗൺസിൽ തിരഞ്ഞെടുപ്പിൽ 52ൽ 49സീറ്റും ഇടതു സംഘടനകൾ വിജയിച്ചു. എ.കെ.പി.സി.ടി.എ,എ.കെ.ജി.സി.ടി.എ,കെ.യു.ടി.എ സഖ്യമാണ് വിജയിച്ചത്. വിഷയാടിസ്ഥാനത്തിലെ 42 സീറ്റുകളിൽ 41ഉം പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിലെ പത്തിൽ എട്ടു സീറ്റും ഇടതുസഖ്യം വിജയിച്ചു. മൂന്നു സീറ്റുകളിലേ പ്രതിപക്ഷ സംഘടനകൾക്ക് വിജയിക്കാനായുള്ളൂ. ഒന്നാം ഗ്രേഡ് കോളേജ് പ്രിൻസിപ്പൽ,പ്രൊഫഷണൽ കോളേജ് പ്രിൻസിപ്പൽ മണ്ഡലങ്ങളിൽ പ്രതിപക്ഷ സംഘടനകൾ ഓരോ സീറ്റിൽ വിജയിച്ചു.
എം.ജി സർവകലാശാല പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷകൾ 23 മുതൽ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) മാസ്റ്റർ ഒഫ് അപ്ലൈഡ് ഇലക്ട്രോണിക്സ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്സി മാത്തമാറ്റിക്സ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
എൻട്രൻസ് റാങ്കിന് പ്ലസ്ടു മാർക്ക് 12വരെ നൽകാം
തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾ പ്ലസ്ടു മാർക്ക് നൽകാനുള്ള സമയം 12ന് രാത്രി 11.59 വരെ നീട്ടി. www.cee.kerala.gov.in ൽ പ്ലസ്ടു രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്കാണ് നൽകേണ്ടത്. വിജ്ഞാപനം www.cee.kerala.gov.inൽ.
പെൻഷൻ മസ്റ്ററിംഗ്
തിരുവനന്തപുരം: കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റിയിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ഈ മാസം 25 മുതൽ ആഗസ്റ്റ് 24 വരെ പെൻഷൻ മസ്റ്ററിംഗ് ചെയ്യണമെന്ന് കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി സെക്രട്ടറി അറിയിച്ചു. നിലവിൽ പെൻഷൻ ലഭിക്കുന്നവരും മസ്റ്ററിംഗ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |