ശൂരനാട് (സിനിമാപറമ്പ്): മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതി പുതിയകാവ് പട വടക്ക്, ബിസ്മില്ല മനസിലിൽ അൻഷാദ് പിടിയിലായി. ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ, കവർച്ചാ കേസുകളിലെ പ്രതിയാണ് അൻഷാദ്. ഇയാൾ കുറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു. കരുനാഗപ്പള്ളി, ചവറ, ഹരിപ്പാട്, കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കവർച്ച, മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ശൂരനാട് എസ്.ഐ. ദീപു പിള്ള, പുത്തൂർ എസ്.ഐ. ജയേഷ്, ശൂരനാട് സ്റ്റേഷനിലെ എസ്.ഐമാരായ രാജേഷ്, ബിൻസ് രാജ്, സി.പി.ഒ അരുൺ രാജ്, ഡ്രൈവർ സി.പി.ഒ ബിജു, ഹോം ഗാർഡ് ബാബു എന്നിവരും പുത്തൂർ സ്റ്റേഷനിലെ ജി.എസ്.ഐ ഒ.പി.മധു , ജി.എസ്.സി.പി.ഒ. രാഹുൽ എന്നിവരും ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |