കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യപ്രതി പിണറായി വിജയനാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. ആരോപിച്ചു. അന്വേഷണം വന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പിണറായി വിജയൻ സി.ബി.ഐയെ എതിർക്കുന്നത്. മഹിളാ സാഹസ് കേരള യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി സെക്രട്ടറി എം.ആർ. അഭിലാഷ്, അംഗം കെ.പി. ഹരിദാസ് എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സുനില സിബി, സംസ്ഥാന ഭാരവാഹികളായ ആർ. ലക്ഷ്മി, ജയലക്ഷ്മി ദത്തൻ, ബിന്ദു സന്തോഷ്‌കുമാർ, സൈബ താജുദ്ദീൻ, ജയ സോമൻ, വിജയമ്മ ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |