തലശ്ശേരി : തിരുവങ്ങാട്ടെ ഗവ.മോഡൽ നഴ്സറി സ്‌കൂളിനെ സഞ്ജയൻ മെമ്മോറിയൽ ഗവ.മോഡൽ നഴ്സറി സ്‌കൂൾ എന്ന് പുനർനാമകരണം ചെയ്തു.ബഹുമുഖ പ്രതിഭയായ ഹാസ്യസാഹിത്യകാരന് ജന്മനാട്ടിൽ ഒരു നിത്യ സ്മാരകം എന്ന സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നതെന്ന് സഞ്ജയൻ സാംസ്‌കാരിക സമിതി പ്രസിഡന്റ് പ്രൊഫ എ.പി.സുബൈർ പറഞ്ഞു. സജ്ജയന്റെ 123 ാം ജന്മദിനമായ ജൂൺ 13 ന് പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും. വയനാട് തരയോട്ടെ നിർമ്മല ഹൈസ്‌കൂൾ അദ്ധ്യാപിക ഡോ.പി.കെ.ദിൽഷ സഞ്ജയൻ സ്മാരക പ്രഭാഷണം നടത്തും. പത്താംതരം സംസ്‌കൃത പാഠപുസ്തകത്തിൽ ലേഖനം തയ്യാറാക്കിയ ഹരിപ്രസാദ് കടമ്പൂരിനെ കെ.കെ. മാരാർ ആദരിക്കും. പ്രിൻസിപ്പാൾ ഇ.എം.സത്യൻ, പ്രധാനാദ്ധ്യാപിക എസ്.ഷീന, ഒ.ജി.സേതുമാധവൻ, യു.ബ്രജേഷ്, പി.പ്രേംനാഥ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |