ഇടനാട്: തുടർച്ചയായ മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ആദിപമ്പയിലേയും വരട്ടാറിന്റെയും തീരങ്ങൾ വ്യാപകമായി ഇടിയുന്നു. സംസ്ഥാന സർക്കാരിന്റെ മാതൃകാപദ്ധതിയാണ് ആദിപമ്പ, വരട്ടാർ പുനരുദ്ധാരണം. നാട്ടുകാർ തുടങ്ങിവയ്ക്കുകയും വൻ ജനപങ്കാളിത്വത്തോടെ സർക്കാർ ഏറ്റെടുക്കയും ചെയ്ത പദ്ധതി. നദിയിൽ നിന്നും ചെളിയും ഏക്കലും നീക്കം ചെയ്ത് നദിയെ വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇതിന് പകരം യന്ത്രങ്ങളുടെ സഹായത്തോടെ മണലൂറ്റ് മാത്രമാണ് നിലവിൽ നടക്കുന്നത്. മഴയ്ക്ക് ശമനമുണ്ടാകുകയും ജലനിരപ്പ് താഴ്ന്നു തുടങ്ങുകയും ചെയ്തതോടെ ആദിപമ്പയിലെ 300 മീറ്ററോളം ഭാഗം നദിയിലേക്ക് ഇടിഞ്ഞു.
കോയിപ്പുറം ഗ്രാമപഞ്ചായത്തിനെയും ചെങ്ങന്നൂർ നഗരസഭയേയും ബന്ധിപ്പിക്കുന്ന ഭാഗമാണ് ഇടനാട്. കാലവർഷത്തിനു മുൻപായി ഖനനം ചെയ്തെടുത്ത മണൽ യാർഡുകളിലേക്ക് മാറ്റാതിരുന്നതാണ് തീരമിടിച്ചിൽ വ്യാപകമാകാൻ കാരണം. ഇടനാട്, മംഗലം, മേപ്രം, മഴുക്കീർ, തിരുവൻവണ്ടൂർ, ഇരമല്ലിക്കര എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്.
ആഴത്തിലുള്ള മണലൂറ്റ് കാരണം വേനൽകാലത്ത് കടുത്ത കുടിവെള്ള ക്ഷാമവും മഴക്കാലത്ത് പ്രളയഭീഷണിയിലുമാണ് തീരദേശവാസികൾ.
മനീഷ് കീഴാമഠത്തിൽ,
വാർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |