
റാന്നി : ഉപജില്ലയിലെ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചെത്തിയ അദ്ധ്യാപകർക്ക് ദുരന്ത നിവാരണ പരിശീലനം നൽകി. ബി പി സി ഷാജി എ.സലാം അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എസ്.ജയന്തി പ്രായോഗിക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് കെ.വർക്കി ആശംസ പ്രസംഗം നടത്തി. റാന്നി ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ എസ്.സുർജിത്ത്, മുഹമ്മദ് ഷംസാദ് എന്നിവർ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. ക്ലസ്റ്റർ കോർഡിനേറ്റർമാരായ ശില്പ നായർ.ബി , സൈജു സക്കറിയ എന്നിവർ ക്ലാസ്സെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |