കരുനാഗപ്പള്ളി: കെ.പി.സി.സി. മുൻ പ്രസിഡന്റും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് കരുനാഗപ്പള്ളിയിൽ വിവിധ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.കോൺഗ്രസ് പാവുമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തുളസിധരൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എ. ജവാദ്, തഴവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബി. അനിൽകുമാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മായ സുരേഷ്, ടോമി എബ്രഹാം, സുകുമാരപിള്ള, മായ ഉദയകുമാർ, അജേഷ് ഷമീർ, ശിവരാജൻ, ശിവാനന്ദൻ, ബിജു കൊട്ടൂർ, അഖിൽ അജയ്, ദിവാകരൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ യോഗം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തഴവ ബിജു ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ അഡ്വ. എം.എ. ആസാദ്, ഗോപാലകൃഷ്ണൻ കൈപ്പളയത്ത്, എ.എ.റഷീദ്, ഷാജി സോപാനം, സുദേശൻ, റാഷിദ് വാലയിൽ, ത്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ കുശസ്തലി, സലിം ചിറ്റുമൂല, ശശി വൈഷ്ണവ്, ഖലീൽ പൂയപ്പള്ളി, ചാർമിള ഷീബ ബിനു, അനിൽ കുറ്റിവട്ട തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |