കൊച്ചി: സമരം ചെയ്ത ജീവനക്കാർക്കെതിരെ നടപടിയുമായി മുത്തൂറ്റ് ഫിനാൻസ്. ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിന് സി.ഐ.ടി.യു അംഗങ്ങളായ എട്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതതായി മുത്തൂറ്റ് മാനേജ്‌മെന്റ് അറിയിച്ചു.
ജോലി ചെയ്യാൻ സന്നദ്ധരായി എത്തുന്ന ജീവനക്കാർക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവർക്ക് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്. ഇത് ലംഘിച്ച് സി.ഐ.ടി.യു അനുഭാവികളായ ചില ജീവനക്കാർ ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി. ഇക്കാരണത്താൽ എട്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയാണെന്ന് മുത്തൂറ്റ് ഫിനാൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |