അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ഫ്ലോറൻസ് എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെയും ആഭിമുഖ്യത്തിൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നാഷണൽ കരിയർ സർവീസും സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഉദ്യോഗ് 25" മെഗാ ജോബ് ഫെയർ ജൂൺ 20ന് ഡി പോൾ ക്യാമ്പസിൽ നടക്കുമെന്ന് ഡിസ്റ്റ് പ്രിൻസിപ്പൽ ഫാ. ജോണി ചാക്കോ മംഗലത്ത് പറഞ്ഞു. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് ജോബ് ഫെയർ. അമ്പതിലധികം കമ്പനികൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താനുള്ള മികച്ച വേദിയാകും മെഗാ ഫെയറെന്ന് പ്രിൻസിപ്പൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഫ്ലോറൻസ് കൺസൾട്ടൻസി ഡയറക്ടർ ഉമേഷ്, ഡിസ്റ്റ് അദ്ധ്യാപകരായ ജോസഫ് പോൾ, ആൻസി ആന്റണി, ഷോബിൻ തോമസ്, പി.ആർ.ഒ ജെ.ബി. അക്ഷയ് ബാബു എന്നിവരും പങ്കെടുത്തു. അന്വേ ഷണങ്ങൾക്ക്: 484 2911 800, www.depaul.edu.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |