
നെടുമങ്ങാട് : പാൻപരാഗ് അടങ്ങിയ മിഠായി വില്പന വ്യാപകമെന്ന പരാതിയെ തുടർന്ന് അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസ്,ഫുഡ് ആൻഡ് സേഫ്ടി,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സംയുക്ത റെയ്ഡ് നടത്തി. 'മിന്റോ പാൻ" എന്ന ബ്രാൻഡ് മിഠായിയെ കുറിച്ചാണ് പരാതിയുയർന്നത്.മുള്ളിലവിൻമൂട് ജംഗ്‌ഷനിലെ കടകളിൽ ഇവ കൂടുതലായി വിൽക്കപ്പെടുന്നുവെന്നായിരുന്നു പരാതി.പരിശോധനയിൽ ഈ മിഠായി കണ്ടെത്താനായില്ല. എന്നാൽ,ലേബൽ ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായി മിഠായികൾ പിടിച്ചെടുത്തു.അരുവിക്കര സ്കൂൾ- മുള്ളിലവൻമൂട് ജംഗ്ഷമുകളിലെ കച്ചവടക്കാർക്ക് ഉദ്യോഗസ്ഥർ താക്കീത് നൽകിയിട്ടുണ്ട്.കഴിഞ്ഞദിവസം വിവാഹ സത്കാരത്തിനിടെ മിഠായി കഴിച്ച പലർക്കും പാൻപരാഗിന്റെ ടേസ്റ്റ് അനുഭവപ്പെട്ടതായി പരാതിയുയർന്നിരുന്നു..ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ പൂജ, അസി.എക്സൈസ് ഇൻസ്പെക്ടർ വി.അനിൽകുമാർ,പ്രിവന്റീവ് ഓഫീസർമാരായ പ്രശാന്ത്, ദിലീപ്കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ , ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, അനു, വിനോദ്, സുനിൽരാജ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |