തലശ്ശേരി : കതിരൂർ തരുവണ തെരു യു.പി.സ്‌കൂൾ വികസന വിജയോത്സവം നാളെ സംഘടിപ്പിക്കും. സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം എൽ.എസ്.എസ്,യു.എസ്.എസ് നേടിയ കുട്ടികളെ അനുമോദിക്കൽ, എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന ടർഫ് ഗ്രൗണ്ടിനായുള്ള സ്ഥലം കൈമാറൽ എന്നിവയും ചടങ്ങിൽ നടക്കും . പരിപാടിയുടെ ഉദ്ഘാടനം ഉച്ചക്ക് 2ന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവ്വഹിക്കും. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ശീതികരിച്ച സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയത്. ടർഫ് ഗ്രൌണ്ടിനായി അനുവദിച്ച സ്ഥലം സ്‌കൂൾ മാനേജരിൽ നിന്നും കതിരൂർ പഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങും. വാർത്താസമ്മേളനത്തിൽ പ്രധാനാദ്ധ്യാപിക കെ.പി.റജിലയും മാനേജർ കെ.പി.രത്നരാജും പി.ടി.എ.പ്രസിഡന്റ് കെ.ബിജു, മുതിർന്ന അദ്ധ്യാപകൻ കെ.കെ.അനീഷ്, മുൻ അദ്ധ്യാപകൻ കെ.ജയദേവൻ, എസ്.ആർ.ജി. കൺവീനർ പി. ബിനിത മോഹൻ, മുൻ അദ്ധ്യാപിക ബി.സുഷമ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |