തൃശൂർ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മേയ് മാസത്തിലെ മഴയിൽ താലൂക്ക് തലത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ തഹസിൽദാർമാർ അവതരിപ്പിച്ചു. ജില്ലയിലാകെ നാല് വീടുകൾ പൂർണമായും 194 വീടുകൾ ഭാഗികമായും തകർന്നു. നാല് പേർ മരിച്ചു.ജില്ലയിലെ ആവശ്യത്തിനുള്ള ക്യാമ്പുകളും സൈക്ലോൺ ഷെൽട്ടറും പ്രവർത്തനസജ്ജമാണെന്നും ഇവയുടെ ഫിറ്റ്‌നസ് ഉൾപ്പെടെയുള്ളവ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും യോഗം വിലയിരുത്തി. ദേശീയപാതയിലെ ഡ്രെയിനേജ് സംവിധാനം വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങൾ നീക്കണമെന്ന് കളക്ടർ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. സർവീസ് റോഡുകളിലെ കുഴികൾ രൂപപ്പെടുമ്പോൾ തന്നെ അടച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും കളക്ടർ നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |