പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരം വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. 50000 രൂപ വകയിരുത്തിയ പദ്ധതി പ്രകാരം മുല്ലശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ 104 പേർക്കാണ് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തത്. ഗൈനക്കോളജിസ്റ്റ് ഡോ. സൗമ്യ മോഹൻ ബോധവത്കരണ ക്ലാസെടുത്തു. ജനപ്രതിനിധികളായ ശ്രീദേവി ഡേവിസ്, ശ്രീദേവി ജയരാജൻ, രാജശ്രീ ഗോപകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ റീജ, ലേഡി ഹെൽത്ത് സൂപ്പർവൈസർ ബ്രിന്ദ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |