തൃശൂർ: പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഹൈസ്‌കൂൾ അക്കാഡമിക് കലണ്ടർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. മെമ്പർഷിപ്പ് വിതരണോദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി.പത്മനാഭൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത്, ട്രഷറർ സി.എ.മുഹമ്മദ് റാഫി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ടി.യു.ജയ്‌സൺ, റെയ്ജു പോൾ, കെ.ജെ.ജോബി, സി.ജെ.റെയ്മണ്ട്, ജസ്‌ലിൻ ജോർജ്, സി.ആർ.ജീജോ, ആന്റോ പി.തട്ടിൽ, എം.ജെ.ഷീന, കെ.എസ്.സുഹൈർ, ഷിജോ ഡേവിഡ്, എ.കെ.ജിജേഷ്, കെ.പ്രവീൺ കുമാർ, എ.ഡി.സാജു, പി.എക്‌സ്.മോളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |