ആലപ്പുഴ : പാതിരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രതിഷേധ യാത്ര തീരദേശ ഹൈവേയിൽ പ്രിയദർശിനി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഓമനപ്പുഴ പള്ളി ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി മെമ്പർ സേവ്യർ മാത്യു ഉദ്ഘാടനം ചെയ്തു. പാതിരാപ്പള്ളി മണ്ഡം പ്രസിഡന്റ് പി.ജെ.വിൽസൺ അദ്ധ്യക്ഷത വഹിച്ചു. മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.എ.ലിയോൺ, മോഹൻദാസ് , ഉദയകുമാർ, തോമസ് കുര്യൻ , അമ്പിളി , സേവാദൾ ബോക്ക് പ്രസിഡന്റ് ബെന്നി , ശീലപ്പൻ, സേവ്യർ , ജെറോം, സരസപ്പൻ , പ്രിറ്റി തോമസ്, ഫിലോമിന , ജോസ് മരിയാൻ, കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |