ധാക്ക: ബംഗ്ലാദേശിലെ അടുത്ത സർക്കാരിന്റെ ഭാഗമാകാൻ തനിക്ക് താത്പര്യമില്ലെന്ന് നിലവിലെ ഇടക്കാല സർക്കാർ തലവനും നോബൽ ജേതാവുമായ മുഹമ്മദ് യൂനുസ്. 'തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിലേക്ക് അധികാര കൈമാറ്റം ശരിയായി പൂർത്തിയാക്കുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ശരിയായി നടപ്പാക്കുന്നതാണ് തങ്ങൾക്ക് പ്രധാനം"-യൂനുസ് ലണ്ടനിലെ പരിപാടിയിൽ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷം ഏപ്രിലിൽ നടത്തുമെന്നാണ് യൂനുസ് അറിയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |