തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി റൂൾസ് ഒഫ് ബിസിനസ് ഭേദഗതി ചെയ്തു. ഇതുസംബന്ധിച്ച സർക്കാരിന്റെ ശുപാർശ ഇന്നലെ ഗവർണർ അംഗീകരിച്ചു. ഈ തസ്തികയിൽ സർക്കാരിന് പുറത്തുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമൊക്കെ നിയമിക്കാനാവും. വിരമിച്ച ഒരു ഉദ്യോഗസ്ഥനെ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി 17ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ ഭരണചട്ടത്തിലെ 12-ാം ചട്ടം ഭേദഗതി ചെയ്തത്. ഇടുക്കിയിലായിരുന്ന ഗവർണർക്ക് ഫയൽ ഓൺലൈനായി കൈമാറി അനുമതി നേടിയെടുക്കുകയായിരുന്നു. ഭേദഗതി വിജ്ഞാപമിറക്കുന്നതോടെ എക്സ് ഒഫിഷ്യോ സെക്രട്ടറിക്ക് നിയമപരിരക്ഷയാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |