കണ്ണൂർ: മഴക്കാലമായതോടെ പാമ്പുകളുടെ ശല്യവും കൂടിയിരിക്കുകയാണ്. നിരവധി പേർക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. പാമ്പുകളെ വീട്ടിൽ നിന്ന് പിടികൂടുന്ന സംഭവങ്ങും ഉണ്ടായിട്ടുണ്ട്. പാനൂർ നഗരസഭയിലെ ഒരു വീട്ടുപറമ്പിൽ നിന്ന് കഴിഞ്ഞ മാസം പെരുമ്പാമ്പിനെയും മുട്ടകളെയും കണ്ടെത്തിയിരുന്നു.
പാമ്പിനെ കണ്ടതും സർപ്പ വോളന്റിയർ ബിജിലേഷ് കോടിയേരിയെ ആളുകൾ വിവരമറിയിച്ചു. അദ്ദേഹം ഉടൻ തന്നെ സ്ഥലത്തെത്തി. പെരുമ്പാമ്പിനെ പിടികൂടി. അതിനെ പാമ്പിനെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് മുട്ടകൾ കിട്ടിയത്.
ബിജിലേഷ് മുട്ടകൾ കൊണ്ടുപോയി കൃത്രിമ അന്തരീക്ഷത്തിൽ വിരിയിച്ചെടുത്തു. ഇരുപത് മുട്ടകളും വിരിഞ്ഞു. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെയും ഫോറസ്റ്റർ ജിജിലയുടെയും നിർദേശാനുസരണം പാമ്പിൻ കുഞ്ഞുങ്ങളെ കാട്ടിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |