തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ തേരിക്കൽ ലൈനിൽ ഉള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷും സ്നേക്ക് മാസ്റ്റർ സംഘവും ഇന്ന് എത്തിയിരിക്കുന്നത്. കിണറിൽ നിറയെ പാമ്പുകളെ കണ്ടു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അദ്ദേഹം മീൻ പിടിക്കാനായി പോയ വഴിയിലാണ് കിണറുള്ളത്. ചുറ്റും കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണ്.
വാവാ സുരേഷ് എത്തി സ്ഥലം പരിശോധിച്ചു. കിണറ്റിനുള്ളിൽ നിറയെ മൂർഖൻ പാമ്പുകൾ ഓടിക്കളിക്കുന്നതാണ് കണ്ടത്. ഒരു വടി ഉപയോഗിച്ച് വാവാ സുരേഷ് ഓരോ പാമ്പുകളെയും പുറത്തെടുക്കാൻ തുടങ്ങി. 15 ദിവസത്തിനുള്ളിൽ മാത്രം പ്രായം വരുന്ന മൂർഖൻ കുഞ്ഞുങ്ങളായിരുന്നു അവയെല്ലാം. മൂർഖൻ പാമ്പുകളെയെല്ലാം വാവ ഒരു ബോട്ടിലിലാക്കി.
ഇപ്പോൾ മൂർഖൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന കാലമാണ്. അതിനാൽ കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങളിൽ പോകുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കുട്ടികൾ റബ്ബർ ഷൂസ് ഉപയോഗിക്കുന്നതാണ് നല്ലതെന്നും വാവാ സുരേഷ് പറഞ്ഞു. കാണുക കിണറിൽ നിന്ന് ഏഴ് മൂർഖൻ പാമ്പുകളെ പിടികൂടുന്ന അപൂർവ്വ കാഴ്ച്ചകളുയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |