ഇസ്രയേൽ ഇന്നലെ ഇറാനെ ആക്രമിച്ചതിനു പിന്നിൽ വർഷങ്ങൾ നീണ്ട ആസൂത്രണമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നു. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് തയ്യാറെടുപ്പുകൾക്ക് കളമൊരുക്കിയത്. 1980കൾക്ക് ശേഷം ഇസ്രയേൽ ഇറാനിൽ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇത്.
# കാണാമറയത്തെ
മുന്നൊരുക്കങ്ങൾ
1. സ്ഫോടക വസ്തുക്കൾ അടങ്ങിയ ഡ്രോണുകൾ മൊസാദ് ഇറാന്റെ ഉള്ളിലേക്ക് നേരത്തെ തന്നെ കടത്തി. ഇന്നലെ ഇവ ആക്ടിവേറ്റ് ചെയ്തു. ആക്രമിക്കാൻ വരുന്ന ഇസ്രയേലി യുദ്ധവിമാനങ്ങളെ ലക്ഷ്യം വയ്ക്കാൻ ഇടയുള്ള മിസൈൽ ലോഞ്ചറുകളെ ഇവ തകർത്തു
2. ഡ്രോണുകൾ വിക്ഷേപിക്കാനുള്ള രഹസ്യ ബേസ് ഇറാന്റെയുള്ളിൽ തന്നെ മൊസാദ് ഒരുക്കി. കമാൻഡോകളെയും ഇറാനിലേക്ക് കടത്തിയിരുന്നു
3. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിശ്ചലമാക്കാൻ അവയ്ക്ക് സമീപത്തായി ആയുധങ്ങൾ ഒളിപ്പിച്ച സിവിലിയൻ വാഹനങ്ങൾ എത്തിച്ചു
4. വടക്കൻ ഇറാനിലെയും ഇറാക്കിലെയും വ്യോപ്രതിരോധ, നിരീക്ഷണ സംവിധാനങ്ങളെ ആദ്യം തകർത്തു
5. ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ 100ഓളം ലക്ഷ്യസ്ഥാനങ്ങളിലായി ചൊരിഞ്ഞത് 330 ബോംബുകൾ. യുദ്ധവിമാനങ്ങൾ കൂടുതലായി ഉപയോഗിച്ചത് സിറിയൻ വ്യോമപാത
6. ദൗത്യത്തിന്റെ ഭാഗമായ യുദ്ധവിമാനങ്ങളെല്ലാം ഇന്നലെ രാവിലെ സുരക്ഷിതമായി ഇസ്രയേലി ബേസുകളിലെത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |