കരുനാഗപ്പള്ളി: കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എലൈറ്റ് ഡിവിഷൻ ഫുട്ബോൾ ലീഗായ ക്വോയിലോൺ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. കേരള ഫുട്ബാൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.എ.വിജയകുമാർ കിക്കോഫ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ. ഹിജാസ്, ഭാരവാഹികളായ ദ്വാരക ജി.മോഹൻ, കെ.ഗംഗാധരൻ, എൻ.കെ .മുരളീധരൻ, കുരുവിള ജോസഫ്, രാജേന്ദ്രൻ, അഭിലാഷ് എം.പി, സനോവർ എന്നിവർ പങ്കെടുത്തു.സായി സെന്റർ, ക്വോയിലോൺ അത്ലറ്റിക് ക്ലബ്, ലിവഡസ് ഫാർമ മനയിൽ ഫുട്ബാൾ അസോസിയേഷൻ, എഫ്.സി. ഇൻബിറ്റാ, ബ്ലാക്ക് പേൾസ് അമ്പലവയൽ, ടി.എഫ്.സി തിരുവല്ലാവാരം തുടങ്ങിയ ടീമുകൾ ലീഗിൽ മത്സരിക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ ലിവഡസ് ഫാർമ മനയിൽ ഫുട്ബാൾ അസോസിയേഷനും കൊല്ലം സായി സെന്ററും തമ്മിൽ ഏറ്റുമുട്ടും. സംസ്ഥാന സർക്കാരും കായിക വകുപ്പും ചേർന്ന് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന 'കിക്ക് ഡ്രഗ്സ്' ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ മത്സരങ്ങൾ നടക്കുന്നതെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ.ഹിജാസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |