കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ സ്വദേശി വാജിർ അൻസാരിയാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ മാനാഞ്ചിറ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം.
സ്‌കൂളിൽ പോകുകയായിരുന്നു പെൺകുട്ടി. പ്രതി പെൺകുട്ടിക്ക് പിന്നാലെ ബസിൽ കയറി. തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഉടൻ തന്നെ വനിതാ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ പലവട്ടം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |