
പത്തനംതിട്ട : വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ വീട് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രഞ്ജിതയുടെ വേർപാട് കുടുംബത്തിനും നാടിനും തീരാനഷ്ടമാണ്. എല്ലാ സഹായവും ഉറപ്പാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |