ഷില്ലോംഗ്: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രഘുവംശിയെ കൊലപ്പെടുത്തിയ ശേഷം ഏതെങ്കിലുമൊരു സ്ത്രീയെ കൊന്നുകത്തിച്ച് അത് സോനമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി മേഘാലയ പൊലീസ് വെളിപ്പെടുത്തി.താൻ മരിച്ചതായി ബന്ധുക്കളെ വിശ്വസിപ്പിച്ചശേഷം കാമുകനുമൊത്തു ജീവിക്കാനായിരുന്നു സോനത്തിന്റെ പദ്ധതി. സോനം നദിയിൽ ഒലിച്ചുപോയി എന്ന് വിശ്വസിപ്പിക്കുകയായിരുന്നു ആദ്യ പദ്ധതി. കാമുകനുമായുള്ള ബന്ധത്തെ എതിർത്താണ് വീട്ടുകാർ രാജായുമായുള്ള വിവാഹം നടത്തിയത്. ഇതോടെയാണ് കാമുകനും സോനവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഹണിമൂൺ ആഘോഷിക്കാനെത്തിയ രാജാ രഘുവംശിയെ നാലാമത്തെ ശ്രമത്തിലാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.രഘുവംശിയെ കൊലപ്പെടുത്താൻ ഭാര്യ സോനം,കാമുകൻ രാജാ കുശ്വഹ എന്നിവർ ആദ്യം ഗുവാഹത്തിയിൽവച്ചും പിന്നെ രണ്ട് ശ്രമങ്ങൾ മേഘാലയയിലെ സൊഹ്രയിൽ വച്ചും നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അപ്പോൾ മൃതദേഹം ഉപേക്ഷിക്കാൻ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഷില്ലോംഗിൽ വച്ച് പദ്ധതി വിജയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |