വെെവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അത്ഭുതപ്പെടുത്തുന്ന നടനാണ് മോഹൻലാൽ. അടുപ്പിച്ച് രണ്ട് സൂപ്പർഹിറ്റുകളും ഒരു റീറിലീസ് ഹിറ്റുമാണ് നടൻ ഇപ്പോൾ നൽകിയിരിക്കുന്നത്. എമ്പുരാൻ, തുടരും, ഛോട്ടാ മുംബെെയ് തുടങ്ങിയ ചിത്രങ്ങളാണ് വിജയകരമായി പ്രദർശനം നടന്നത്.
ചെന്നെെയിലാണ് അദ്ദേഹം കുടുംബവുമായി താമസിക്കുന്നത്. മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് സമ്മാനിച്ച ഒറ്റ മുറി ഫ്ലാറ്റിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേരളത്തിൽ മറ്റൊരു താരത്തിനും ഇത്തരമൊരു ഫ്ലാറ്റ് ഇല്ലെന്ന് തന്നെ പറയാം. ഒറ്റമുറി ഫ്ലാറ്റ് അഥവാ വൺ ബിഎച്ച്കെ ഫ്ലാറ്റിന് നിരവധി പ്രത്യേകതകൾ ഉണ്ട്. ഭാര്യ സുചിത്രയുടെ പേരിലാണ് അദ്ദേഹം ഈ ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് ദുബായിലാണ്. അവിടുത്തെ വിശ്വപ്രസിദ്ധമായ ബുർജ് ഖലീഫയിലാണ് ഈ അപ്പാർട്ട്‌മെന്റ്. ഇവിടെ 29-ാം നിലയിലാണ് ഫ്ലാറ്റ്. 940 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപ്പാർട്ട്മെന്റിൽ നിന്നും ദുബായ് നഗരത്തിന്റെ കാഴ്ചകൾ കാണാം. ഏകദേശം 3.5 കോടി രൂപ അഥവാ ഏകദേശം 2.8 മില്യൺ ആണ് ഈ അപ്പാർട്ട്മെന്റിന്റെ വില.
അപ്പാർട്ട്‌മെന്റ് വാങ്ങിയ സമയത്ത് ഇവിടെനിന്നുള്ള മോഹൻലാലിന്റെയും സുചിത്രയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അവധിക്കാലം ആഘോഷിക്കാനും ജോലി സംബന്ധമായുമൊക്കെ പലപ്പോഴും ദുബായിൽ എത്താറുള്ള മോഹൻലാലിനെ അറേബ്യൻ റാഞ്ചസിന്റെ പരിസരത്ത് ഒരു വില്ലയും പിആർ ഹെെറ്റ്സ് റസിഡൻസിൽ വിശാലമായ ത്രീ ബെഡ് റൂം അപ്പാർട്ട്മെന്റും സ്വന്തമായുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |