പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ ഏറ്റവും മികച്ച ഹോം ലൈബ്രറികൾക്കായി വായനാ പൂർണിമ ഏർപ്പെടുത്തിയ അക്ഷര പെരുമ പുരസ്കാരത്തിന്റെ സാദ്ധ്യതാ പട്ടികയിൽ ദിവംഗതനായ ഡോ. ഭാസ്കരന്റെ വസതിയായ ഷൈൻ നിവാസിലെ ഭാസ്കരീയം ഗ്രന്ഥശാലയും ഇടം നേടി. മുൻ പെരുമ്പാവൂർ നഗരസഭാ ചെയർമാനും പെരുമ്പാവൂർ എസ്.എൻ മിഷൻ ആശുപത്രി ചെയർമാനും എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടറുമായിരുന്ന ഡോക്ടർ ഭാസ്കരൻ കാൽനൂറ്റാണ്ടോളം ആശാൻ സ്മാരക സാഹിത്യ വേദിയുടെ പ്രസിഡൻുമായിരുന്നു. സേനാനി സായാഹ്ന ദിനപത്രം, കരുണ, മാസിക, ഐ.എം.എ ബുള്ളറ്റിൻ എന്നിവയുടെ മുഖ്യപത്രാധിപ സ്ഥാനവും വഹിച്ചു. 1985ൽ എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |