തൃപ്പൂണിത്തുറ: ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റായി മുനിസിപ്പൽ കൗൺസിലറും ഇരുമ്പനം സ്വദേശിയുമായ കെ. ടി. അഖിൽ ദാസിനെ തിരഞ്ഞെടുത്തു. കണയന്നൂർ സഹകരണ ബാങ്ക് ജീവനക്കാരനും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റുമായ വൈശാഖ് മോഹനനെ സാമ്പത്തിക തിരിമറിയെ തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി അടിയന്തര യോഗം ചേരുകയും അഖിൽ ദാസിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു.
ബ്ലോക്ക് പ്രസിഡന്റുമാർ വാഴാത്ത തൃപ്പൂണിത്തുറ
ഉദയംപേരൂർ സ്വദേശികളും മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ പ്രമോദ് നാരായണൻ, പ്രമോദ് സി.പി എന്നിവർ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയിൽ നിന്ന് പുറത്താക്കപ്പെട്ടു. ചോറ്റാനിക്കര സ്വദേശിയായ വൈശാഖ് മോഹനൻ പുറത്തായത് സാമ്പത്തിക തട്ടിപ്പിനെ തുടർന്നാണ്. തൃപ്പൂണിത്തുറ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെയും രണ്ടു മാസങ്ങൾക്കു മുമ്പ് സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |