തൃക്കരിപ്പൂർ: ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ്ബുമായി സഹകരിച്ച് ലോക ഭക്ഷ്യ സുരക്ഷ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ സംഘടിപ്പിച്ചു. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ കൂടിയ അളവിലെ ഉപയോഗം വിവിധ അസുഖത്തിന് കാരണമാകുന്നതായുള്ള സന്ദേശം കൈമാറി. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് കാലിക്കടവ് ജംഗ്ഷനിൽ സമാപിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ സൈജു കെ. രാമനാഥ്, ഡോ. പി.ബി. ആദിത്യൻ, എം. ശ്രീനിവാസൻ, ടി.സി.സി സെക്രട്ടറി അരുൺ നാരായണൻ, പയ്യന്നൂർ താലൂക്ക് ഹോസ്പിറ്റൽ കൺസൾട്ടന്റ് സർജൻ ഡോ. ടി. അബ്ദുൽ ജലീൽ സംസാരിച്ചു. ഇർഷാദ് ഇസ്മായിൽ, ഡോ. പി.കെ. ജയകൃഷ്ണൻ, സരിത്ത് ഏഴിമല, എം.സി. ഹനീഫ, ഷബീർ മാട്ടൂൽ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |