കായംകുളം: കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു.പ്രതിഭ എം.എൽ.എ അറിയിച്ചു. 19584 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളായാണ് കെട്ടിടം നിർമ്മിക്കുന്നത്.
2023 -2024 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം എത്രയും വേഗം ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അറുപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നു വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് കെട്ടിടം അടുത്തിടെ പൊളിച്ച് നീക്കിയിരുന്നു.
ഒന്നാം നില:
സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ്, അന്വേഷണ കൗണ്ടർ, റിസർവേഷൻ കൗണ്ടർ, സെക്യൂരിറ്റികൾക്കുള്ള മുറികൾ, സ്ത്രീകളുടെ വെയിറ്റിംഗ് ഏരിയ, മെഡിക്കൽ റൂം, സ്ത്രീകൾ പുരുഷന്മാർ അംഗപരിമിതർ എന്നിവർക്കായി പ്രത്യേകം ടോയ്ലറ്റ്
രണ്ടാം നില:
ശീതീകരിച്ച ഫാമിലി വെയ്റ്റിംഗ് മുറി ,സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള താമസ സൗകര്യങ്ങൾ, ടോയ്ലറ്റുകൾ ,ട്രാൻഫോർട്ട് ഓഫീസർ, ഡിപ്പോ എൻജിനിയർ എന്നിവരുടെ ഓഫീസ്, കെ.എസ്.ആർ.ടി.സി ഓഫീസുകൾ, ടിക്കറ്റ് വെയിറ്റിംഗ് ഏരിയ ഉൾപ്പെടെ ടിക്കറ്റ് ക്യാഷ് കൗണ്ടറുകൾ, കോഫി ബാർ. കൂടാതെ ലിഫ്റ്റ് സൗകര്യവും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |