പീരുമേട്: പീരുമേട്ടിൽ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാനയുടെ ആക്രമണത്തിൽ തന്നെയെന്ന് ഭർത്താവ് ബിനു. മറിച്ചുള്ള പ്രചരണങ്ങൾ തന്നെ പ്രതിയാക്കാൻ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിനു പറഞ്ഞു.
വനം വകുപ്പാണ് തനിക്കെതിരെ കള്ള പ്രചരണം നടത്തുന്നത് . ഫോറൻസിക് ഡോക്ടറെ സ്വാധീനിച്ചാണിത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിക്കും മുമ്പ് കള്ള പ്രചണം നടത്താൻ ഡോക്ടർ കൂട്ടു നിന്നു..കാട്ടാനയുടെ ആക്രമണമുണ്ടായപ്പോൾ മക്കളും ഒപ്പമുണ്ടായിരുന്നുവെന്നും ബിനു പറഞ്ഞു.
സംയുക്ത
പരിശോധന
തോട്ടാപ്പുര മീൻ മുട്ടി വനത്തിൽ കാട്ടാനയുടെ ആക്രമണം നടന്ന വന പ്രദേശത്ത് പൊലീസ് , വനം , ഫോറൻസിക് വിഭാഗങ്ങൾ സംയുക്ത പരിശോധന നടത്തി.പീരുമേട് ഡിവൈ.എസ്പി വിശാൽ ജോൺസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന ഈ പ്രദേശങ്ങളിൽ കാട്ടാനയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായും,സീതയും കുടുംബവും വനത്തിലേക്ക് കൊണ്ടു പോയ വസ്തുക്കൾ ആന നശിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി.
സീതയെ കൊലപ്പെടുത്തിയതാണെന്നും, ഭർത്താവ് ബീനുവിനെ പൊലീസ്
കസ്റ്റഡിയിലെടുത്തെന്നും വാർത്ത പ്രചരിപ്പിച്ചിരുന്നു. തുടർന്ന് കുടുംബം ഇന്നലെ പീരുമേട് തഹസിൽദാർക്ക് പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും, ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ,അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |