തിരുവനന്തപുരം: യവകലാ സാഹിതി വട്ടപ്പാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടപ്പാറ സി.പി.ഐ ഓഫീസിൽ നടത്തിയ പുസ്തക ചർച്ചയിൽ വട്ടപ്പാറ രവി അദ്ധ്യക്ഷത വഹിച്ചു.കല്ലൂർ ഈശ്വരൻ പോറ്രിയുടെ കവിതാ സമാഹാരമായ 'കൂരിരുട്ടിലെ തുള്ളിവെളിച്ചം' എന്ന പുസ്തകം കവിയും സാംസ്കാരിക പ്രവർത്തകനുമായ എസ്.എസ്.ചന്ദ്രകുമാർ അവതരിപ്പിച്ചു.അൽഫോൻസാ ജോയി,ജി.സുഭാഷ് ബാബു,വി.വിജയൻ നായർ,മനോഹരൻ വേളാവൂർ,ഇരിഞ്ചയം വിജയൻ,അജിത് വട്ടപ്പാറ,തമലം ശ്രീധരൻ നായർ,കല്ലയം മോഹൻ,ദേവ് ആട്ടുകാൽ,വട്ടപ്പാറ വി.തങ്കപ്രസാദ്,ആർ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |