മലപ്പുറം :താമരക്കുഴി റസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച താമരക്കുഴി പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ഗവ. കോളേജ് അസി. പ്രൊഫസറും സിനിമ സംവിധായകനുമായ ഡോ. എസ്. ഗോപു മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് വി.പി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ സി. പി. ആയിഷാബി, മിസ്ന കിളിയമണ്ണിൽ, ഭാരവാഹികളായ ഷംസു താമരക്കുഴി, നൗഷാദ് മാമ്പ്ര, ഹാരിസ് ആമിയൻ, എം.കെ. രാമചന്ദ്രൻ, വത്സല, ഖൈറുന്നീസ, വി. പ്രജിത്ത് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |