ഉർവശിയും മകൾ തേജലക്ഷ്മിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന പാബ്ലോ പാർട്ടി എന്ന ചിത്രം ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്നു. കൗതുകം ഉണർത്തുന്ന ടൈറ്രിൽ പോസ്റ്റർ പുറത്തിറങ്ങി. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമ്മാണ കമ്പനിയായ അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ്നി ർമ്മിക്കുന്നത്. മുകേഷ്, സിദ്ദിഖ് ,സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,അനുശ്രീ, അപർണ ദാസ്, ബോബി കുര്യൻ, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിവരാണ് മറ്റ് താരങ്ങൾ. കഥ അഭിലാഷ് പിള്ള, തിരക്കഥ , സംഭാഷണം ബിബിൻ എബ്രഹാം മേച്ചേരിൽ, ഛായാഗ്രഹണം : നിഖിൽ എസ് പ്രവീൺ, ചിത്ര സംയോജനം : കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ് , സൗണ്ട് ഡിസൈനിംഗ് : എം. ആർ രാധാകൃഷ്ണൻ, ആർട്ട് : സാബു റാം, പ്രോജക്ട് ഡിസൈൻ : സഞ്ജയ് പടിയൂർ, മേക്കപ്പ് : പാണ്ഡ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ, പി. ആർ. ഒ : പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |