
തൃശൂർ: സൗണ്ട് ഗുഡ് നൽകുന്ന പ്രഥമ പി.ജയചന്ദ്രൻ പുരസ്‌കാരം സ്വതന്ത്ര്യ സമന്വയ സംഗീതത്തിലെ സംഭാവനയ്ക്ക് ഹരീഷ് ശിവരാമകൃഷ്ണന് നൽകും. കേരളത്തിലെ ഇൻഡി മ്യൂസിക് വിഭാഗത്തിലുള്ള അവാർഡ് ജോബ് കുര്യനും മ്യൂസിക് പ്രൊഡ്യൂസർക്കുള്ളത് നന്ദു എസ്. കർത്തയ്ക്കും ഉപകരണ സംഗീതജ്ഞനുളള പുരസ്‌കാരം കെ.ജെ.പോൾസണും സമ്മാനിക്കും. ബിജിബാൽ അദ്ധ്യക്ഷനായി ബി.കെ.ഹരിനാരായണൻ, അനൂപ് ശങ്കർ, ശ്രുതി ശരണ്യം, സുദീപ് പാലനാട് എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 29ന് റീജ്യണൽ തിയറ്ററിൽ നടക്കുന്ന ജയചന്ദ്രോത്സവത്തിൽ അവാർഡ് വിതരണം ചെയ്യും. ജയചന്ദ്രന്റെ പാട്ടിന്റെ മ്യൂസിക്ക് വീഡിയോ പുറത്തിറക്കും. മ്യൂസിക് ഷോയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ദിനേഷ് പെരുവനം, സുദീപ് പാലനാട്, രാജീവ് മേനോൻ, ജിനേഷ് ആത്ര എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |