തിരുവനന്തപുരം: കേരള സർവകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കും. രാവിലെ എട്ടര മുതൽ സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയുടെ തിരഞ്ഞെടുപ്പാണ് ആദ്യ അജൻഡ. 10ന് തിരഞ്ഞെടുപ്പ് അവസാനിക്കും. 10.05ന് ഗവർണർ സെനറ്റിൽ പങ്കെടുക്കാനെത്തും. സെനറ്റ് യോഗത്തെ അഭിസംബോധന ചെയ്യുന്ന ഗവർണർ ചോദ്യോത്തര വേളയിലും പങ്കെടുത്തേക്കും. മുൻപും കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുത്തിരുന്നു. ജൂലായ് 19ന് കാലിക്കറ്ര് സർവകലാശാലയുടെ സെനറ്റ് യോഗത്തിലും ഗവർണർ പങ്കെടുക്കുന്നുണ്ട്.
വി.സിമാരുടെ യോഗം ഇന്ന്
തിരുവനന്തപുരം: ഗവർണർ ആർ.വി. ആർലേക്കർ വിളിച്ച വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് രാജ്ഭവനിൽ ചേരും. 14 സർവകലാശാലകളിലെയും വൈസ്ചാൻസലർമാർ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30നാണ് യോഗം. നിയമനങ്ങളിലടക്കം സർവകലാശാലയിലെ എല്ലാ നടപടികളിലും യു.ജി.സി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വി.സിമാരോട് ഗവർണർ നിർദ്ദേശിക്കും. ഇത് മൂന്നാം തവണയാണ് ഗവർണർ വി.സിമാരുടെ യോഗം വിളിച്ചുകൂട്ടുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ സെക്രട്ടറിക്കോ സർക്കാർ പ്രതിനിധികൾക്കോ യോഗത്തിൽ ക്ഷണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |